ഓടനാവട്ടം: ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചയാളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മൈലോട് അക്ഷയ ഭവനിൽ രവിയാണ് (47) അറസ്റ്റിലായത്. 8ന് വൈകിട്ട് 7.45 നായിരുന്നു സംഭവം. നെഞ്ചത്തും കൈയിലും മാരകമായി കുത്തേറ്റ
രവിയുടെ ഭാര്യ ഗീത (38) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രൻ, എസ്.ഐ രാജേഷ് കുമാർ, എ.എസ്.ഐ ഷാജി എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.