photo
വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഔഷധ സസ്യങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി കെ. രാജു നിർവഹിക്കുന്നു. ജ്യോതി വിശ്വനാഥ്, കെ. സുകുമാരൻ, ബി. മുരളി തുടങ്ങിയവർ സമീപം.

അഞ്ചൽ: പനച്ചവിള അമൂല്യ ഹെർബൽസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഔഷധ സസ്യങ്ങളും നൂറ് സ്കൂളുകളുടെ അടുക്കളകൾക്ക് കറിവേപ്പില തൈയ്യും നൽകി. ഇടമുളയ്ക്കൽ ഗവ. സ്കൂളിൽ മന്ത്രി കെ. രാജു വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സജീവ് കൈപ്പള്ളി, കെ. സുകുമാരൻ പനച്ചവിള, ബി. മുരളി, കെ. സോമരാജൻ, ലിജു ആലുവിള, ശശാങ്കൻ, ഹെഡ്മിസ്ട്രസ് ആനന്ദഭായി അമ്മ തുടങ്ങിയവർ സംബന്ധിച്ചു. പനച്ചവിള അമൂല്യ ഹെർബൽസ് ഉടമ കെ. സുകുമാരൻ ആണ് സൗജന്യമായി ഔഷധ സസ്യങ്ങൾ നൽകിയത്.