പുനലൂർ: പുനലൂർ ടൗണിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പുനലൂർ നഗരസഭയും കേരളകൗമുദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രാഫിക് ബോധവൽക്കരണ സെമിനാർ ഇന്ന് ഉച്ചയ്ക്ക് 2ന് നഗരസഭ ഹാളിൽ ചെയർയർമാൻ കെ.രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭ പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ മുഖ്യാതിഥിയാകും. പുനലൂർ എസ്.ഐ ജെ. രാജീവ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി. അജി, അസി. ഇൻസ്പെക്ടർ രാംജി കെ. കരൻ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ, വ്യാപാരികൾ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ, സന്നദ്ധ സംഘടന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ അടക്കമുള്ളവർ പങ്കെടുക്കും.