കണ്ടറ : മുളവന സരിനി സ്‌കൂൾ ഒഫ് മ്യൂസിക് ഒന്നാം വാർഷികവും നവരാത്രി സംഗീതോത്സവവും ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജൂലിയറ്റ് നെൽസൺ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജ് ലക്ചറർ പഴകുളം റോജോ അദ്ധ്യക്ഷത വഹിച്ചു. വാർഷികാഘോഷത്തോടനുബന്ധിച്ച് കലാപ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രഥമ മാവേലിക്കര മാധവൻ സ്മൃതി സംഗീത പുരസ്‌കാരം ശ്രീലത നമ്പൂതിരിക്ക് നൽകി. കെ.ഡി.പി സംസ്ഥാന പ്രസിഡന്റ് പന്തളം രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, കുണ്ടറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജൻ, സരിനി സ്‌കൂൾ ഒഫ് മ്യൂസിക്ക് ഡയറക്ടർ ജി. അനിൽകുമാർ, പ്രിൻസിപ്പൽ സരിനി അനിൽകുമാർ, രക്ഷാകർത്തൃസമിതി പ്രസിഡന്റ് സി. സുരേഷ്‌കുമാർ, സെക്രട്ടറി വൈ. റോയി എന്നിവർ സംസാരിച്ചു. കലാ രംഗത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി സംഗീത സംവിധായകൻ പഴകുളം ആന്റണി, സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് പന്തളം ശുഭ രഘുനാഥ്, കവി മുളവന ഭാസ്‌കരൻ നായർ, തബലിസ്റ്റ് കിഷോർ കുമാർ , ഗിത്താറിസ്റ്റ് രാധാകൃഷ്ണൻ മംഗലത്ത്, നൃത്ത അദ്ധ്യാപകൻ ആദർശ് അശോക്, സംഗീത അദ്ധ്യാപകൻ ജൂലിയസ് സീസർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.