കൊട്ടാരക്കര: യുവാക്കളെ ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കടയ്ക്കൽ ഇട്ടിവ വട്ടത്രമല പുതുമനയിൽ വീട്ടിൽ തൗഫീക്കിനെയാണ്(24) കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇട്ടിവ വയ്യാനം സ്വദേശികളായ രാജീവ്, പ്രതീഷ് എന്നിവരെയാണ് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്. മുൻ വൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം. കുറ്റകരമായ നരഹത്യാശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കടയ്ക്കൽ ഇൻസ്‌പെക്ടർ രാജേഷ് , എസ്.ഐമാരായ സജു സജീർ, സുരേഷ്, എ.എസ്.ഐ രാധാകൃഷ്ണൻ, എസ്.സി.പി.ഒ ബിജു, സി.പി.ഒ രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.