mohan
മോഹൻ

അഞ്ചൽ : മിഠായി വാങ്ങാൻ കടയിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കട ഉടമ അറസ്റ്റിൽ. അഞ്ചൽ തഴമേൽ കല്ലുവെട്ടാംകുഴി വീട്ടിൽ മോഹനനെയാണ് (50)അഞ്ചൽ സി.ഐ സി. എൽ സുധീറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കടയിൽ മിഠായി വാങ്ങാൻ എത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.ചൈൽഡ് ലൈൻ അധികൃതർ അഞ്ചൽ പൊലീസിന് നൽകിയ നിർദേശത്തെ തുടർന്ന് പെൺകുട്ടിയുടെ മൊഴി എടുത്തശേഷം അഞ്ചൽ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു