ചാത്തന്നൂർ: കേന്ദ്ര സർക്കാരിന്റെ തെറ്റായ നയസമീപനങ്ങളെ വിമർശിക്കുന്നവരെ നക്സലുകളെന്നും രാജ്യദ്രോഹികളെന്നും മുദ്രകുത്തി കേസെടുക്കുന്നത് രാജ്യത്തെ ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി യു. ഉല്ലാസ് കുമാർ പറഞ്ഞു. ആൾക്കൂട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് സാംസ്കാരിക സാഹിത്യ നേതാക്കൻമാർ പ്രധാനമന്ത്രിക്ക് കത്തയച്ചപ്പോൾ അവർക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് ആർ.വൈ.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ പോസ്റ്റ് ഓഫീസിൽ നിന്ന് പ്രധനമന്ത്രിക്ക് ആയിരം കത്തുകൾ അയക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മിറ്റി ഭാരവാഹികളായ പ്ലാക്കാട് ടിങ്കു, ശാലു വി. ദാസ്, രാജേന്ദ്രപ്രസാദ് , ബി.ജെ. പ്രസാദ്, സുരേഷ് ബാബു, സുധീഷ്, സന്ധ്യ, ജിഷ്ണു എന്നിവർ നേതൃത്വം നൽകി.