mass
ഒ.എൻ.വി ലൈബ്രറിയുടെയും മാസിന്റെയും ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമവും ആദരിക്കലും മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഒ.എൻ.വി ലൈബ്രറിയുടെയും മാസിന്റെയും സംയുക്താഭിമുഖ്യത്തിൽ കുടുംബസംഗമവും ആദരിക്കലും വിദ്യാഭ്യാസ അവാർഡുദാനവും സംഘടിപ്പിച്ചു. കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന പരിപാടി മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന നാടക അവാർഡ് ജേതാക്കളായ പി.ജെ. ഉണ്ണിക്കൃഷ്ണൻ, രവിവർമ്മ, നൃത്തത്തിൽ സംസ്ഥാന സർക്കാരിന്റെ ഫെലോഷിപ്പ് നേടിയ ആതിര, സുന്ദരൻ, വെറ്ററൻസ് മീറ്റിൽ അന്തർദ്ദേശീയ മെഡൽ നേടിയ ഷീബ, നോവൽ മത്സര വിജയി കെ. ഓമനക്കുട്ടൻ, പൊലീസ് ബോധവൽക്കരണ ക്ളാസുകൾ സംഘടിപ്പിച്ച എച്ച്. ഷാനവാസ് തുടങ്ങിയവരെ ആദരിച്ചു. പ്രസിഡന്റ് എക്സ്. ഏണസ്റ്റ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. റഷീദ് സ്വാഗതവും എച്ച്. ഷാനവാസ് നന്ദിയും പറഞ്ഞു.