c
എസ്.എൻ.ഡി.പി യോഗം 3837-ാം നമ്പർ പട്ടത്താനം ഈസ്റ്റ് ശാഖയുടെ ഒാണാഘോഷം ശ്രീനാരായണ സ്റ്റഡീസ് ഒഫ് ലീഗൽ സ്റ്റഡീസ് പ്രൊഫസർ ഡോ. എൻ. ഷാജി ഉദ്ഘാടനം ചെയ്യുന്നു. സജീവ് മാടൻവിള ,​ ബൈജു എസ്. പട്ടത്താനം,​ ജെ. വിമലകുമാരി,​ ശോഭന മംഗളാനന്ദൻ,​ സുശീല ടീച്ചർ എന്നിവർ സമീപം

കൊല്ലം: എസ്.എൻ.ഡി.പി യോഗം 3837-ാം നമ്പർ പട്ടത്താനം ഈസ്റ്റ് ശാഖയുടെയും വനിതാസംഘത്തിന്റെയും മൈക്രോ യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ 28-ാം ഒാണാഘോഷവും കലാസന്ധ്യയും നടന്നു. വൈകിട്ട് 6ന് നടന്ന സമാപന സമ്മേളനം ശ്രീനാരായണ കോളേജ് ഒഫ് ലീഗൽ സ്റ്റഡീസ് പ്രൊഫസർ ഡോ. എൻ. ഷാജി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറുമായ ബൈജു എസ്. പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം മേഖലാ കൺവീനറും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറുമായ ജെ. വിമലകുമാരി സമ്മാനദാനം നിർവഹിച്ചു. സത്യശീലൻ,​ ഷർദ്ദാമു,​ ആർ. ശരത്,​വനിതാസംഘം പ്രസിഡന്റ് ശോഭന മംഗളാനന്ദൻ,​ സെക്രട്ടറി സുശീല ടീച്ചർ,​ രമണി അശോകൻ,​ സജിനി ഷാജി,​ മ‌ഞ്ജു,​ മിനി എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സജീവ് മാടൻവിള സ്വാഗതവും വൈസ് പ്രസിഡന്റ് പി.മധു നന്ദിയും പറഞ്ഞു.