y
കടയ്ക്കൽ നവരാത്രി സംഗീതോത്സവ ത്തോടനുബന്ധിച്ചുള്ള നവരാത്രി പുര സ്കാരം ആർട്ടിസ്റ്റ് പുഷ്പന് മുല്ലക്കര രത്നാകരൻ എം.എൽ.എ സമ്മാനിക്കു ന്നു.

കടയ്ക്കൽ: കടയ്ക്കൽ മഹാശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷം സമാപിച്ചു.സമാപന സമ്മേളനം മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവരാത്രി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ആഘോഷ സമിതി പ്രസിഡന്റ് ആർ. പ്രഫുല്ലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നവരാത്രി പുരസ്കാരം കലാസംവിധായകനും ചിത്രകാരനുമായ ആർട്ടിസ്റ്റ് പുഷ്പന് എം.എൽ.എ സമ്മാനിച്ചു. സബ് ഗ്രൂപ്പ് ഓഫീസർ പി. അയ്യപ്പൻ, എം.എസ്. സജീവ് കുമാർ, എസ്. ബിജു, ആർ. സുരേന്ദ്രൻ പിള്ള, കെ. രാജേന്ദ്രൻ പിള്ള, ജി. രാജീവ് തുടങ്ങിയവർ സംസാരിച്ചു. ഉദയാസ്തമന സംഗീതാരാധന, നാദസ്വരക്കച്ചേരി എന്നിവയും ഉണ്ടായിരുന്നു.