photo
സൗജന്യ മെഡിക്കൽ ക്യാമ്പ് ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ലയൺസ് ക്ലബ് റോയലിന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി കന്നേറ്റി ധന്വന്തരി ഹാളിലും തറയിൽമുക്ക് അംഗൻവാടിയിലും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ കണ്ണാശുപത്രിയുടേയും ഡോക്ടേഴ്സ് ഡയഗ്നോസിസ് സെന്ററിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് സോൺ ചെയർപേഴ്സൺ സതി വാസുദേവ്, സെക്രട്ടറി ജെയിംസ് കുട്ടി, ട്രഷറർ എം. സോമൻ, ഉണ്ണിക്കൃഷ്ണപിള്ള, ടി. ബാനർജി, ഡോ. കണ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.