കരുനാഗപ്പള്ളി: അഖില കേരള വിശ്വകർമ്മ മഹാസഭ കരുനാഗപ്പള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.മ ഹാസഭയുടെ ഓഫീസിലേക്ക് സാമൂഹ്യ വിരുദ്ധർ കടന്നു കയറിയതിലും കേസ് അന്വേഷണത്തിൽ പൊലീസ് കാട്ടിയ നിഷ്ക്രിയത്ത്വത്തിലും പ്രതിഷേധിച്ചായിരുന്നു പരിപാടി. ലാലാജി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ യൂണിയൻ ഓഫീസിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ആലുംപീടിക സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഗോപാലകൃഷ്ണൻ പ്രയാർ, ടി. സുരേഷ്, സന്തോഷ്, സതീഷ്, ബിജുമോൻ, ശിബു, മണിയമ്മാൾ തുടങ്ങിയവർ പ്രസംഗിച്ചു.