ചാത്തന്നൂർ: കൈതക്കുഴി പടിഞ്ഞാറ്റിൻകര കുടുംബയോഗത്തിന്റെ 22-ാമത് വാർഷികവും കുടുംബസംഗമവും ചാത്തന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പാരിഷ് ഹാളിൽ നടന്നു. പ്രസിഡന്റ് എൻ. കൊച്ചുനാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം. ചന്ദ്രസേനൻ, സെക്രട്ടറി പി.എൻ. മുരളീധരൻ, പ്രൊഫ.ആർ. ജയപ്രകാശ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് പി. രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എസ്. ഹരീന്ദ്രൻ, ഡോ. സോമസുന്ദരം, പ്രൊഫ. രോഹിണി ഭായി, പ്രൊഫ. കെ. സുരേന്ദ്രൻ, യൂത്ത് ക്ലബ് പ്രസിഡന്റ് നിധിൻ ബാബു എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുടുംബാംഗങ്ങളുടെ മക്കൾക്ക് അവാർഡ് നൽകി. തുടർന്ന് കലാപരിപാടികൾ നടന്നു.