navodayam
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എല്ല് രോഗ വിദഗ്ദ്ധൻ ഡോക്ടർ ശ്യാം റോയ് കുരുന്നിന് ആദ്യക്ഷരം കുറിക്കുന്നു

കൊല്ലം : കടപ്പാക്കട ഭാവനാ നഗർ നവോദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എല്ല് രോഗ വിദഗ്ദ്ധൻ ഡോക്ടർ ശ്യാം റോയ് കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ച് നൽകി. നവോദയ അങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് എസ്. വിജയൻ, സെക്രട്ടറി അനന്തു എം.എസ്., കൗൺസിലർ എൻ. മോഹനൻ, ട്രഷറർ വി.എം. അരുൾരാജ്, എക്സിക്യൂട്ടീവ് അംഗങ്ങൾ, നാട്ടുകാർ മുതലായവർ പങ്കെടുത്തു.