dog
നായയുടെ തലയിൽ നിന്ന് പ്ലാസ്റ്റിക് കുപ്പി നീക്കം ചെയ്യുന്നു

കൊല്ലം : പ്ലാസ്റ്റിക് കുപ്പി തലയിൽ കുടുങ്ങിയതിനെ തുടർന്ന് ഭക്ഷണം പോലും കഴിക്കാനാകാതെ ആഴ്ചകളായി അലഞ്ഞു തിരിഞ്ഞു നടന്ന നായയ്ക്ക് ഒടുവിൽ ദുരിതപർവത്തിൽ നിന്ന് മോചനം. ആശ്രാമം അഡ്വഞ്ചർ പാർക്കിന് സമീപത്താണ് നായയുടെ തലയിൽ കുപ്പി കുടുങ്ങിയ നിലയിൽ കണ്ടത്. നാട്ടുകാർ മൃഗ സംരക്ഷണ അധികൃതരെ വിവരമറിയിച്ചതനുസരിച്ച് അവരെത്തി അന്വേഷിച്ചെങ്കിലും നായയെ സമീപത്തെങ്ങും കാണാത്തതിനാൽ മടങ്ങി. വിവരമറിഞ്ഞ് മൃഗസംരക്ഷണ പ്രവർത്തകനായ ബാപ്പൂട്ടി, ബിജു സേവ്യർ, പട്ടത്താനം സ്വദേശി കുട്ടൻ എന്നിവർ ചേർന്ന് 4 ദിവസമായി നടത്തിയ അന്വേഷണത്തിൽ നായയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഏറെ പണിപ്പെട്ടാണ് നായയുടെ തലയിൽ നിന്ന് കുപ്പി നീക്കം ചെയ്തത്.