കൊല്ലം : തഴുത്തല ദേശസേവാ സമാജം ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ തഴുത്തല ശ്രീമഹാഗണപതി ക്ഷേത്ര മൈതാനിയിൽ ഇരുപത്തിയെട്ടാം ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനവും വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കലും സമ്മാന ദാനവും നടന്നു. തഴുത്തല ശ്രീചിത്തിരതിരുനാൾ സെൻട്രൽ സ്കൂൾ മാനേജിഗ് ഡയറക്ടർ ജോൺ ഡാനിയേൽ പരിപാടി ഉദ്ഘാടനം ചെയ്തു .ലൈബ്രറി പ്രസിഡന്റ് തഴുത്തല എൻ. രാജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്യാം പ്രവീൺ സ്വാഗതം പറഞ്ഞു. ശ്രീ മഹാഗണപതി ക്ഷേത്രം പ്രസിഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി അജയ് ബി. ആനന്ദ് , അദ്ധ്യാപകനായ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.