കൊല്ലം: പൂയപ്പള്ളി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ലോക തപാൽ ദിനം ആചരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയായിരുന്നു ദിനാചരണം. കേഡറ്റുകൾ പൂയപ്പള്ളി പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസിലാക്കി. പോസ്റ്റ്മാസ്റ്റർ മനോജ്, പ്രഥമാദ്ധ്യാപകൻ ഇൻ ചാർജ് ഡി.കെ. ഷിബു ,പി.ടി.എ പ്രസിഡന്റ് എം.ബി. പ്രകാശ്, അദ്ധ്യാപകരായ ആശാ ദേവി കുഞ്ഞമ്മ,ആശ, കൃഷ്‌ണേന്ദു, കൊച്ചു രാരി, അനിത, ദേവകി പ്രിയദർശിനി, സി.പി.ഒമാരായ റാണി, ഗിരിജ എന്നിവർ പങ്കെടുത്തു.