pallimukku-
പള്ളിമുക്ക് സീനാസ് ജംഗ്ഷനടുത്ത് റോഡ് തകർന്നുണ്ടായ വെള്ളക്കെട്ട്

ഇരവിപുരം: കോർപ്പറേഷൻ പരിധിയിലെ റോഡുകൾ ഹൈടെക്കായെങ്കിലും പള്ളിമുക്ക് ഡിവിഷനിലെ റോഡുകൾക്ക് ഇനിയും ശാപമോക്ഷമായില്ല. പള്ളിമുക്ക് സീനാസ് ജംഗ്ഷനിൽ നിന്ന് പടിഞാറോട്ടുള്ള റോഡും, കലുങ്ങു മുക്കിൽ നിന്ന് പടിഞ്ഞാറോട്ടും വടക്കോട്ടുമുള്ള റോഡുകളും തകർന്ന് മലിനജലം കയറിക്കിടക്കുകയാണ്. ഈ റോഡുകളിലൂടെ കാൽനടയാത്ര പോലും ദുഷ്കരമാണെന്ന് പ്രദേശവാസികൾ പറയുന്നു. ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ വീടുകളിൽ നിന്ന് റോഡിലേക്ക് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. റോഡ് തകർന്ന് കുണ്ടും കുഴിയുമായതിനാൽ ഈ വഴി ഒാട്ടോറിക്ഷകൾ പോലും ഓട്ടം പോകാത്ത സ്ഥിതിയാണ്. അധികൃതരുടെ അനാസ്ഥയും രാഷ്ട്രീയ ചേരിപ്പോരുമാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്ന ആക്ഷേപം ശക്തമാണ്.