കോട്ടയം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ എൻ.എസ്.എസ്. പ്രവർത്തന മികവിന് എം.ജി സർവകലാശാല രജിസ്ട്രാറും എൻ.എസ്.എസ്. ഓഫീസറുമായ പ്രൊഫ. കെ. സാബുക്കുട്ടന് സംസ്ഥാന സർക്കാറിന്റെ ഗുഡ് സർവീസ് എൻട്രി. എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്ററായിരിക്കെ 2013ലും 2014ലും ഇന്ദിരാഗാന്ധി ദേശീയ അവാർഡ് രാഷ്ട്രപതിയിൽ നിന്ന് നേടിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതലത്തിൽ മികച്ച എൻ.എസ്.എസ്. ഓഫീസർക്ക് നൽകുന്ന അവാർഡ് ആറ് തവണ കരസ്ഥമാക്കി. നിലവിൽ എം.ജി സർവകലാശാല ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക് സ്റ്റഷൻ വകുപ്പ് മേധാവികൂടിയാണ്. കൊല്ലം തട്ടാമല സ്വദേശിയാണ്.