ചവറ: ചവറ തെക്കുംഭാഗം കാസ്ക്കറ്റ് വായനശാല 'അറിവിന്റെ ചെറുതുള്ളികൾ" എന്ന പേരിൽ സംഘടിപ്പിച്ച സംസ്ഥാനതല ക്വിസ് മത്സരത്തിൽ ആലപ്പുഴ നീർക്കുന്നം സ്വദേശികളായ അഭിനവ് രാജേഷും അനൂപ് രാജേഷും ഒന്നാംസ്ഥാനം നേടി. ഓയൂർ സ്വദേശികളായ എസ്. ആദിൽഷായും എ. അശ്വിനും രണ്ടാം സ്ഥാനം നേടി.
തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളായ ജി.ബി ശിവരഞ്ജിനി– എ ദേവനാരായണൻ ടീമും തിരുവനന്തപുരം പോത്തൻകോട് സ്വദേശി എസ്.എസ് ഭരത്– ചിറയിൻകീഴ് സ്വദേശി ഡി.എം ആദിത്യൻ ടീമും കൊല്ലം കടയ്ക്കൽ സ്വദേശികളായ ആർ. ശ്രേയ– എസ്. വി നിരഞ്ജൻ ടീമും ചവറ തെക്കുംഭാഗം സ്വദേശികളായ ആഗ്ന നെത്സൺ– വി ശിവഹരി ടീമും പ്രോത്സാഹന സമ്മാനത്തിന് അർഹരായി.
വിജയികൾക്ക് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. ബി ശിവൻ കാഷ് അവാർഡും മൊമന്റോയും സമ്മാനിച്ചു. 83 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. പ്രാഥമിക റൗണ്ട് മത്സരത്തിൽ രതീഷ്ചന്ദ്രനും ഫൈനൽ റൗണ്ട് മത്സരത്തിൽ എം. കെ മധുവും ക്വിസ് മാസ്റ്റർമാരായി.
ചടങ്ങിൽ കാസ്ക്കറ്റ് ബാലവേദി അംഗം ഹരിനന്ദനയ്ക്ക് കാസ്ക്കറ്റ് പ്രസിഡന്റ് ജെ. മൈക്കിൾ ഉപഹാരം നൽകി. വായന മത്സരത്തിൽ വിജയികളായ ബാലവേദി അംഗങ്ങളായ എം. ആർ ജ്യോതിക, അനാമിക, ഹീര, അദ്വൈത് ശിവൻ, ശിവഹരി എന്നിവർക്ക് കാസ്ക്കറ്റ് രക്ഷാധികാരി ആർ. ഷാജിശർമ്മയും ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സി. ശശിധരനും സർട്ടിഫിക്കറ്റും മൊമന്റോയും നൽകി. കാസ്ക്കറ്റ് സെക്രട്ടറി കെ. എസ് അനിൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി. സമേഷ് നന്ദിയും പറഞ്ഞു.