sndp
കല്ലുംകടവിൽ പീതപതാകകൾ കൊണ്ട് അലങ്കരിച്ചപ്പോൾ

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ ആവിഷ്കരിച്ച യൂണിയൻ വെബ്സൈറ്റ്, ഗുരു സാന്ത്വനം സൗജന്യ ഇൻഷ്വറൻസ് പദ്ധതി, കുടുംബപ്രാർത്ഥന, പുസ്തക വിതരണം, ചികിത്സാധനസഹായ വിതരണം, മെറിറ്റ് അവാർഡ് എന്നിവയുടെ ഉദ്ഘാടനവും വിതരണവും 13ന് ഉച്ചയ്ക്ക് 2 ന് പത്തനാപുരം മംഗല്യ ഹാളിൽ നടക്കും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ പൂർത്തിയായതായി യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

യൂണിയൻ പരിധിയിലെ മുഴുവൻ ശാഖകളിൽ നിന്ന് നൂറുകണക്കിന് ശാഖാ അംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരൻ, പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ, സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ പിറവന്തൂർ ഗോപാലകൃഷ്ണൻ, എം.എം. രാജേന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ ബി. കരുണാകരൻ, ജി. ആനന്ദൻ, വി.ജെ. ഹരിലാൽ, പി. ലെജു, യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി. ആമ്പാടി, യൂണിയൻ കൗൺസിലറും വനിതാസംഘം യൂണിയൻ സെക്രട്ടറിയുമായ എസ്. ശശിപ്രഭ, യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായ എൻ.പി. ഗണേശ് കുമാർ, എൻ.ഡി. മധു, എസ്. ചിത്രാംഗദൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുലതാ പ്രകാശ്, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറിയും സൈബർസേന ജില്ലാ ചെയർമാനുമായ ബിനു സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. യൂണിയൻ സെക്രട്ടറി ബി. ബിജു സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ നന്ദിയും പറയും.