photo
ബഡ്സ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി സഘടിപിച്ച ബഡ്സ് ഫെസ്റ്റ് എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. സി. സന്തോഷ്,എസ്.എൽ. സജികുമാർ എന്നിവർ സമിപം

കുണ്ടറ: ലോകത്തിന്റെ വിവിധ മേഖലകളിൽ മുന്നിൽനിന്ന് നയിക്കേണ്ടവരാണ് ഭിന്നശേഷിക്കാരെന്ന് എം. മുകേഷ് എം.എൽ.എ പറഞ്ഞു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ കിഴിലുള്ള ബഡ്സ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി സഘടിപ്പിച്ച വിടരുന്ന മൊട്ടുകൾ എന്ന ബഡ്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ തങ്കമണി ശശിധരൻ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഡോ. കെ. രാജശേഖരൻ, അഡ്വ. ജൂലിയറ്റ് നെൽസൺ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. തങ്കപ്പൻ ഉണ്ണിത്താൻ, പ്ലാവാറ ജോണ് ഫിലിപ്പ്, കയർ ഫെഡ് ഡയറക്ടർ ഇ.എൽ. സജികുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ദു മോഹൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ബാബുരാജൻ, എ. ഷീല,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. ബാബു,ഇ.വി. സജീവ് കുമാർ, കെ. സത്യൻ, ഉഷ പ്രസാദ്, വി. ശോഭ, സിമി, എസ്. ബീന, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്. അനിൽകുമാർ, അഞ്ചാലുംമൂട് ഡി.പി.ഒ പി.ആർ. കവിത എന്നിവർ സംസാരിച്ചു.