photo
ലോക കാഴ്ചദിനം ജില്ലാതല ഉദ്ഘാടനം അഡ്വ. ജൂലിയറ്റ് നെൽസൺ നിർവഹിക്കുന്നു. ഡോ. അനിത. കെ. കുമാ, കെ. ബാബുരാജൻ എന്നിവർ സമീപം

കുണ്ടറ: ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ അന്ധതാനിവാരണ സമിതി, കുണ്ടറ താലൂക്ക് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോകകാഴ്ചാദിനാചരണം നടത്തി. താലൂക്ക് ആശുപത്രി ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്തംഗം അഡ്വ. ജൂലിയറ്റ് നെൽസൺ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനിത കെ. കുമാർ അദ്ധ്യക്ഷത വഹിച്ചു. കാഴ്ച ദിനറാലി കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. എസ്. ഹരികുമാർ കാഴ്ചദിനസന്ദേശം നൽകി. ജില്ലാ ഒഫ്താൽമിക് സർജൻ ഡോ. ജി. സുപ്രഭ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.ആർ. ജയശങ്കർ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, വാർഡംഗം ജി. ജയലക്ഷ്മി, ജോസ്.എൽ. ജോർജ്, എ. മെറീനഭായി, എൽ. രത്‌​നകുമാരി എന്നിവർ സംസാരിച്ചു. ഡോ. ജി. ഗീതാഞ്ജലി ബോധവൽക്കരണ ക്ലാസ് നടത്തി. ലോകകാഴ്ചദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ അൽക്കയും,പോസ്റ്റർ രചനാ മത്സരത്തിൽ തേജസ്വിനിയും സമ്മാനങ്ങൾ നേടി.