navas
കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടൂർ ആനത്താവളത്തിൽ നീലകണ്ഠനെ സന്ദർശിക്കുന്നു

ശാസ്താംകോട്ട : ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ നീലകണ്ഠനെ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. രണ്ട് മാസത്തിലധികമായി കോട്ടൂർ ആനത്താവളത്തിൽ ചികിത്സയിലാണ് നീലകണ്ഠൻ. നീർവീക്കവും പാദത്തിലെ വ്രണങ്ങളും കുറഞ്ഞിട്ടുണ്ട്. ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ്, ഗ്രാമ പഞ്ചായത്തംഗം എസ്. ദിലീപ് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.