photp
എൽ.ഡി.എഫ് സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി മുനിസിപ്പൽ ഓഫീസിന് സമീപം സായഹ്ന ധർണ്ണ സംഘടിപ്പിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.കെ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, എൽ.ഡി.എഫ് മണ്ഡലം കൺവീനർ ആർ. സോമൻപിള്ള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.അനിൽ എസ്. കല്ലേലിഭാഗം, ശ്രീലേഖ വേണുഗോപാൽ, മറ്റത്ത് രാജൻ, ദിനമണി, കമറുദ്ദീൻ മുസലിയാർ, കരുമ്പാലിൽ സദാനന്ദൻ, ഡോ.എ.എ. അമീൻ, എ.പി. അനിൽകുമാർ, ബി. സജീവൻ, പിംസോൾ അജയൻ, ഷംസുദ്ദീൻ മുസലിയാർ രാജൻപിള്ള, കടത്തൂർ മൺസൂർ തുടങ്ങിയവർ പ്രസംഗിച്ചു.