c
ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത് മുട്ടക്കോഴി വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ്‌ നിർവഹിക്കുന്നു

ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള മുട്ടക്കോഴി വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എം . സുഭാഷ് നിർവഹിച്ചു. 440 രൂപ പദ്ധതി വിഹിതവും 440 രൂപ ഗുണഭോക്തൃ വിഹിതവും ഉൾപ്പെടെ 110 രൂപ വീതം വിലയുള്ള 8 മുട്ടക്കോഴി കുഞ്ഞുങ്ങളെ വീതം പഞ്ചായത്തിലെ ആയിരം വനിതകൾക്ക് നൽകുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു. 4മുതൽ 11 വരെയുള്ള വാർഡുകളിലെ ഗുണഭോക്താക്കൾക്ക് ഗവൺമെന്റ് അംഗീകൃത എഗ്ഗ് നഴ്സറിയിൽ നിന്നുള്ള രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഓമന ബാബു, തോമസ്‌ ജേക്കബ്, മധുസൂദനൻ നാസർ, ഷീജ, സുലോചന, വെറ്ററിനറി ഡോക്ടർ അനീസ് ബഷീർ എന്നിവർ പ്രസംഗിച്ചു.