axident
പൂയപ്പള്ളി പടിഞ്ഞാറ് സാമിൽ ജംഗ്ഷനിൽ സ്‌കൂൾവാനും ബൈക്കും കൂട്ടിയിടിച്ച നിലയിൽ

ഓയൂർ: പൂയപ്പള്ളി സാമിൽ ജംഗ്ഷനിൽ സ്‌കൂൾവാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ അദ്ധ്യാപകന് പരിക്കേ​റ്റു. പുന്നക്കോട്,സെന്റ്‌തോമസ് ഹൈസ്‌കൂൾ അദ്ധ്യാപകൻ കുളത്തൂപ്പുഴ ഗൗരി ഭവനിൽ പ്രസാദ് കർമ്മനാണ് (40) പരിക്കേ​റ്റത്. ഇദ്ദേഹത്തെ മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ 8.45 ഓടെയായിരുന്നു അപകടം.