samirthi
ഉമയനല്ലൂർ സമൃദ്ധിയുടെ ഹരിതവീഥി പദ്ധതിയുടെ ഉദ്ഘാടനം മയ്യനാട് പഞ്ചായത്ത് വൈ. പ്രസിഡന്റ് സിന്ധു നിർവഹിക്കുന്നു

കൊല്ലം: ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷകസമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും ഹരിതവീഥി പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. പ്രദേശത്തെ ഗ്രാമീണ റോഡുകൾ ശുചീകരിച്ച് ഇരുവശങ്ങളിലും പച്ചക്കറി, ഫലവൃക്ഷ തൈകളും ചെടികളും വച്ചുപിടിപ്പിച്ച് ഹരിതാഭമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ആദ്യഘട്ട ഉദ്ഘാടനം മയ്യനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സിന്ധു നിർവഹിച്ചു. സമിതി ചെയർമാൻ സി. സാജൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഉദയകുമാർ, രാധാകൃഷ്ണൻ, രതീഷ്, നകുലൻ, അനിൽകുമാർ, പൊടിയൻ, രവികുമാർ, ബിജു ക്ലാസിക് തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.