പൊന്മന: കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രത്തിലെ വൃശ്ചികചിറപ്പ് ഉത്സവത്തോടനുബന്ധിച്ച് ഭജനം പാർക്കാൻ ആഗ്രഹിക്കുന്നവർ ഒരു ഭജനമഠത്തിന് 2,300 രൂപ ക്രമത്തിൽ പേര് രജിസ്റ്റർ ചെയ്ത് ഭജന മഠത്തിന്റെ നമ്പർ നറുക്കെടുക്കണം. ഭജനമഠം രജിസ്ട്രേഷൻ 18ന് ആരംഭിക്കും. 1,000 ഭജനമഠങ്ങളുടെ രജിസ്ട്രേഷനാണ് നടക്കുന്നത്. രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 7 വരെയും രജിസ്റ്റർ ചെയ്യാം. ഈ വർഷം രണ്ട് ഭജനമഠം ഒന്നിച്ച് നൽകുകയില്ലെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എസ്. സന്തോഷ്‌കുമാർ, സെക്രട്ടറി ടി. ബിജു എന്നിവർ അറിയിച്ചു.