തഴവ: തഴവ ഗ്രാമ പഞ്ചായത്തിൽ എൽ.പി, യു.പി വിഭാഗം കുട്ടികൾക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത നിർവഹിച്ചു. തഴവ എ.വി.ജി എൽ.പി.എസിൽ നടന്ന ചടങ്ങിൽ സെക്രട്ടറി സി. ജനചന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആനിപൊൻ, അമ്പിളിക്കുട്ടൻ, പാവുമ്പ സുനിൽ, സലിം അമ്പീത്തറ, വിപിൻ മുക്കേൽ, ഹെഡ്മിസ്ട്രസ് ലത, പി.ടി.എ പ്രസിഡന്റ് ബിജു തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നത്.