df
കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വാഹന പ്രചരണ സന്ദേശജാഥയ്ക്ക് കൊല്ലത്ത് നൽകിയ സ്വീകരണത്തിൽ സംസ്ഥാന ജന. സെക്രട്ടറി ഡി. ശബരീഷ് കുമാർ സംസാരിക്കുന്നു

കൊല്ലം: അർബൻ ബാങ്ക് ജീവനക്കാരുടെ ശമ്പളപരിഷ്കരണം, പെൻഷൻ പ്രായം കൂട്ടൽ തുടങ്ങിയവ എത്രയും വേഗം നടപ്പാക്കണമെന്ന് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡി. ശബരീഷ് കുമാർ ആവശ്യപ്പെട്ടു. ഓർഗനൈസേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന വാഹനപ്രചരണ സന്ദേശ ജാഥയ്ക്ക് കൊല്ലം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് എൻ. ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.വി. ചാർളി യോഗം ഉദ്ഘാടനം ചെയ്തു. മീന ആനന്ദ്, ജി. സുമം, എസ്.ആർ. ശ്രീരാജ്, ജി. ആദിഷ്, യു. ചാൾസ്, ടി. ശ്രീരേഖ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.ബി. പ്രകാശ് സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സഞ്ജീവ് കുമാർ നന്ദിയും പറഞ്ഞു.