അഞ്ച് കോടിയോളം വാർഷിക വരുമാനമുള്ള ബ്യൂട്ടി ക്ളിനിക്കുകളിലൂടെ വിജയസ്മിതം തൂകി, ഇന്നിപ്പോൾ പത്തുലക്ഷം കസ്റ്റമേഴ്സുമായി ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള ബ്യൂട്ടി ആൻഡ് ഹെയർ ആർട്ടിസ്റ്റാണ് ഡോ. ജാജി സുനിൽ. പിന്നിട്ട വഴികളെ കുറിച്ച് ചോദിച്ചപ്പോൾ, യുവത്വം തുടിക്കുന്ന കാമ്പസ് രാഷ്ട്രീയത്തിലേക്കാണ് ആദ്യം എത്തിയത്. ഈങ്ക്വിലാബ് വിളികൾക്കിടയിൽ മൊട്ടിട്ട പ്രണയം... ഒടുവിൽ ആ കരം പിടിച്ച് കതിർമണ്ഡപത്തിലേക്ക്. കുടുംബജീവിതം തളിരിട്ട നാളുകൾ... ഒടുവിൽ രണ്ടുപേർക്കും ജോലിയില്ലാത്ത അവസ്ഥയിൽ പ്രാരാബ്ധങ്ങൾ പടികടന്നെത്തി. മക്കളുടെ പഠനം കൂടിയായപ്പോൾ പിടിച്ചുനിൽക്കാൻ ഒരു ജോലി വേണമെന്നായി. പ്രതിസന്ധികളെ, മൺറോത്തുരുത്തിലെ വട്ടപ്പൊട്ടിട്ട ആ മുപ്പതുകാരി പെൺകുട്ടി ചെറുപുഞ്ചിരിയോടെയാണ് നേരിട്ടത്.
നിശ്ചയദാർഢ്യവും അർപ്പണബോധവും കഷ്ടപ്പെടാനുമുള്ള മനസുമായി മുന്നേറിയപ്പോൾ ബ്യൂട്ടി ക്ളിനിക് രംഗത്ത് ഇന്ന് ഇന്ത്യയിലെ തന്നെ ഉന്നത പദവിയിലുള്ള അഞ്ചിലൊരാളാകാൻ ജാജിക്ക് കഴിഞ്ഞു. ഈ രംഗത്ത് ലോകത്തെ പ്രമുഖ സ്ഥാനം വഹിക്കുന്ന പതിനഞ്ച് അദ്ധ്യാപകരുടെ കീഴിൽ വിവിധ രാജ്യങ്ങളിൽ പഠിക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമാണെന്ന് ജാജി പറയുന്നു. ഇന്ത്യയിലെ കൂടിയെടുത്താൽ ഇരുപത്തഞ്ചോളം ഗുരുക്കന്മാരാണ് വഴികാട്ടിയായത്. ഇന്നിപ്പോൾ നൂറ്റിയൻപത് കുടുംബങ്ങളെ ചുമലേറ്റി ഒരമ്മയുടെ കരുതലോടെയാണ് ജാജി സ്ഥാപനങ്ങൾ മുന്നോട്ട് നയിക്കുന്നത്. 60,000 രൂപ വരെ മാസം ശമ്പളം വാങ്ങുന്നവർ തന്റെ സ്ഥാപനത്തിലുണ്ടെന്ന് പറയുമ്പോൾ ആ മുഖത്ത് അഭിമാനത്തിളക്കം.
കല്ല്യാണശേഷം രണ്ടുപേർക്കും ജോലിയില്ലെന്ന തിരിച്ചറിവാണ് ജീവിതത്തിലെ ടേണിംഗ് പോയിന്റാകുന്നത്. തുടർന്നാണ് ഫാഷൻ ഡിസൈനിംഗ് രംഗം തിരഞ്ഞെടുത്തത്. ബംഗളൂരു എ.എൽ.ടി കോളേജിൽ നിന്നാണ് പഠിച്ചിറങ്ങിയത്. മൈനസിൽ നിന്ന് കോടീശ്വരിയിലേക്കുള്ള യാത്രയായിരുന്നു അത്. പിന്നീട് പഠനം ഒരു ഹരമായി. ആത്മസമർപ്പണത്തോടെ പുതിയ കാര്യങ്ങൾ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. ഒരു വർഷം നാല് തവണ പുതിയ കാര്യങ്ങൾ തേടിച്ചെന്ന് ശേഖരിച്ച് അപ്പ്ഡേറ്റാകും. ലോകത്തിനൊപ്പം സഞ്ചരിക്കാനാണ് തനിക്കിഷ്ടമെന്ന് ചിരിയും സ്നേഹവും ചാലിച്ച് പറയുമ്പോൾ അതിൽ അഹങ്കാരം ലവലേശമില്ല.
റഷ്യ, ജർമ്മനി, യു.കെ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബ്യൂട്ടി മത്സരങ്ങളിലും ജാജി പങ്കെടുത്തിട്ടുണ്ട്. 2018ൽ റഷ്യയിൽ നടന്ന വേൾഡ് ബ്യൂട്ടി ചാമ്പ്യൻ ഷിപ്പിൽ ഫസ്റ്റ് റണ്ണറപ്പായി. ഇറ്റലിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സെക്കൻഡ് റണ്ണറപ്പ്. മനസ് വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല, ഫെബ്രുവരിൽ റഷ്യയിലാണ് അടുത്ത വേൾഡ് ചാമ്പ്യൻ ഷിപ്പ്. വിജയിയാകും, ആ വാക്കുകളിൽ ആത്മവിശ്വാസം തുടിക്കുന്നു.
2002 ൽ ജവഹർ ജംഗ്ഷനിലാണ് സ്ഥാപനം തുടങ്ങുന്നത്. 2006ൽ കപ്പലണ്ടി മുക്കിൽ ലേഡീസ് ബ്യൂട്ടി ക്ളിനിക് ആരംഭിച്ചു. 2011ൽ കൊല്ലം ആർ.പി മാളിലും 2012ൽ കരുനാഗപ്പള്ളിയിലും യൂണിസെക്സ് ബ്യൂട്ടി ക്ളിനിക് തുടങ്ങി. ഇതിന് ശേഷം കൊല്ലം ആർ.പി മാളിൽ ജാജീസ് കോസ്മെറ്റിക്സ് ആൻഡ് വെഡിംഗ് വേൾഡ്. കഴിഞ്ഞ വർഷമാണ് ജാജീസ് എക്സ്പ്രസ് ഫാമിലി സലൂൺ ആൻഡ് െ്രെബഡ് ഗ്രൂം ലോഞ്ച് പോളയത്തോട്ടിൽ ആരംഭിച്ചത്. അടുത്ത ഡിസംബറിൽ തിരുവനന്തപുരം വഴുതക്കാട് പുതിയ സ്ഥാപനം ആരംഭിക്കും. മക്കളായ കാർത്തിക്കും കീർത്തിയുമാണ് അമ്മയുടെ തണലിൽ ബിസിസിന്റെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
ബ്യൂട്ടി ഓൺ വീൽ
'സഞ്ചരിക്കുന്ന ബ്യൂട്ടി കൊട്ടാരം' അഥവാ കാരവാൻ, 'ബ്യൂട്ടി ഓൺ വീൽ' ഇനി നിങ്ങളെ തേടി വീട്ടുപടിക്കലും തലയെടുപ്പോടെയെത്തും. പറയുന്നത് മറ്റാരുമല്ല, മേക്ക് ഓവർ രംഗത്തെ പ്രമുഖരായ നിങ്ങളുടെ സ്വന്തം ജാജീസ് ഇന്നവേഷനാണ്. പൂജവയ്പ്പിന് ശേഷം കൊമ്പന്റെ തലയെടുപ്പോടെ നിരത്തിലേക്കെത്തും.
വിവാഹ ആവശ്യങ്ങളോ മറ്റെന്ത് ചടങ്ങുമായിക്കോട്ടെ, എല്ലാവിധ ആഡംബര സൗകര്യങ്ങളോടെയുമാണ് കാരവാൻ 'ബ്യൂട്ടി'യുമായി ഓടിയെത്തുക. ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ ഓർഡറുകളിൽ കിട്ടിയെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേക. അത്രയ്ക്ക് സ്വീകാര്യതയാണ് പുതിയ സംരംഭത്തിന് ലഭിച്ചതെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തം. ഒരു മേക്കപ്പ് സലൂണിലുള്ള എല്ലാ സൗകര്യങ്ങളും കാരവാനിൽ ഒരുക്കിയിട്ടുണ്ട്. ചെല്ലേണ്ടുന്ന ദൂരം അനുസരിച്ച് പാക്കേജ് വ്യത്യസ്തപ്പെടുമെന്ന് മാത്രം. അച്ചടക്കവും െ്രെ്രസലും വൃത്തിയുമെല്ലാം ഒരുമിക്കുന്ന അന്തരീക്ഷമാണ് കാരവാനിനുള്ളിൽ ക്രമീകരിച്ചിരിക്കുന്നത്. പ്രൊഫഷണൽ ബ്യൂട്ടീഷ്യന്മാരും സേവന സന്നദ്ധരായി ഇതിലുണ്ടാകും. പൊസിറ്റീവ് എനർജി നൽകത്തക്ക രീതിയിൽ ഗോൾഡൻ കളർ ബൾബുകളാണ് വാനിൽ പ്രകാശം പരത്തുക. കാതിന് തേന്മഴയായി പെയ്തിറങ്ങും മ്യൂസിക് സൗണ്ട് സിസ്റ്റം. കുളിര് പകരാൻ എയർ കണ്ടീഷൻ, കല്ല്യാണ പെണ്ണിനും ഒപ്പമുള്ളവർക്കും വിശ്രമിക്കാൻ െ്രെ്രസലിഷ് സെറ്റി, മേക്കപ്പിനായി 360 ഡിഗ്രി തിരിയുന്ന ചെയർ, വലിയ കണ്ണാടി, ടി.വി, ഫോൺ, ബാത്ത് റൂം എന്നുവേണ്ട എല്ലാ സൗകര്യങ്ങളും ഇതിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. പെഡി കെയർ, മാനി കെയർ പാക്കേജുകളുമായി ഓരോ ജില്ലകളിലേക്കുമുള്ള ബുക്കിംഗും ആരംഭിച്ചുകഴിഞ്ഞു. കുറഞ്ഞ നിരക്കിൽ വൃദ്ധർക്ക് സേവനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
Jajis Express Family Salon & Bride/Groom Lounge
Near KFC, Polayathodu,Kollam
Ph: +91 97440 12345
Jajis Innovation
Unisex Beauty Clinic 4th Floor, RP Mall, KollamPh: 9847948242 IInd Floor, KC Centre, KarunagappallyPh.: 8893388090
JAJIS Cosmetics & Wedding World
4th Floor, RP Mall, Kollam
Ph: 9061059061