ചാത്തന്നൂർ: കാരംകോട് വിമല സെൻട്രൽ സ്കൂളിൽ ഗാന്ധിജയന്തി ദിനാചരണം നടന്നു. പരിപാടിയോടനുബന്ധിച്ച് ഗാന്ധി ശില്പത്തിൽ പുഷ്പാർച്ചന, സ്‌കൂൾ പരിസരം ശുചീകരണം, ആദരിക്കൽ തുടങ്ങിയ ചടങ്ങുകൾ സംഘടിപ്പിച്ചു. സ്‌കൂൾ ഡയറക്ടർ ഫാ. അഗസ്റ്റിൻ വാഴവിള ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ ജെ. ജോൺ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് അഭിലാഷ് ജി. ഉണ്ണിത്താൻ നന്ദി പറഞ്ഞു.