mayanad
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഐ.ടി വിഭാഗത്തിന്റെ നേതൃത്വത്തിൽ മയ്യനാട് ഗ്രാമപഞ്ചായത്തിൽ നടത്തുന്ന സർവേയുടെ ഭാഗമായി എം. നൗഷാദ് എം.എൽ.എ ഡ്രോൺ പറത്തുന്നു

കൊട്ടിയം: കേരളത്തിലെ ആദ്യ നൂതന ഡിജിറ്റൽ ഗ്രാമമാകുന്നതിന്റെ ഭാഗമായി മയ്യനാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജി.ഐ.എസ് സർവേ ഡ്രോൺ പറത്തി എം. നൗഷാദ് എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഐ.ടി വിഭാഗമാണ് പഞ്ചായത്തിൽ സർവേ നടത്തുന്നത്.

സൊസൈറ്റി സി.ഇ.ഒ രവീന്ദ്രൻ കസ്തൂരി പദ്ധതി അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, ജില്ലാ പഞ്ചായത്തംഗം എസ്. ഫത്തഹുദ്ദീൻ, മുൻ പ്രസിഡന്റ് ഡി. ബാലചന്ദ്രൻ, പ്രസിഡന്റ് എൽ. ലക്ഷ്മണൻ, വൈസ് പ്രസിഡന്റ് എസ്. സിന്ധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ
ലെസ്‌ലി ജോർജ്, യു. ഉമേഷ്, ബിന്ദു, മെമ്പർ എം. ഹലീമ, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീകുമാർ, മയ്യനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീസുതൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ എന്നിവർ സംസാരിച്ചു.