കൊല്ലം: കടപ്പാക്കടയിൽ തടി കയറ്റി വന്ന മിനി ലോറി പഞ്ചറായി രണ്ടര മണിക്കൂറുകളോളം ഗതാഗതം താറുമാറായി. ഇന്നലെ വൈകിട്ട് 5.40 ഓടെയായിരുന്നു സംഭവം. രണ്ടാംകുറ്റിയിൽ നിന്ന് വരികയായിരുന്ന ലോറി കടപ്പാക്കട ട്രാഫിക് സിഗ്നലിന് തൊട്ടടുത്തെത്തിയപ്പോൾ പിൻഭാഗത്തെ ഒരു വശത്തെ രണ്ട് ടയറുകളും പഞ്ചറാവുകയായിരുന്നു. ലോറിയിൽ ഒരു സ്റ്റെപ്പിനി ടയറേ ഉണ്ടായിരുന്നുള്ളു. കടപ്പാക്കട സ്റ്റേഷനിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയ ശേഷമാണ് ടയറുകൾ മാറ്റിയത്.