ചാത്തന്നൂർ: പുനർജ്ജനി ചാത്തന്നൂരിന്റെ ഭാഗമായി ചിറക്കര ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതി പ്രകാരം വാർഡ് തലത്തിലുള്ള കുമ്മായം വിതരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദുസുനിൽ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശകുന്തള, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുശീലാദേവി, റീജ, ചിറക്കര നാളികേര സംഘം പ്രസിഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി ശ്രീധരൻ, കേരഗ്രാമം വാർഡ് തല കൺവീനർ സുഭാഷ് ചന്ദ്രബോസ്, കൃഷി ഓഫീസർ ഷെറിൻ എ. സലാം, ജെയിൻ കുമാർ, സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
പദ്ധതിയുടെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്ന് പ്രസിഡന്റ് ടി.ആർ. ദീപു പറഞ്ഞു. നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും തെങ്ങിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ വളപ്രയോഗം നടത്തുന്നതിനാണ് രണ്ടാം ഘട്ടത്തിൽ ഊന്നൽ നൽകുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.