ഓച്ചിറ : ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന സ്കൂൾ തല മത്സരത്തിൽ കായംകുളം ശ്രീ നാരായണ സെൻട്രൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. പതിനൊന്ന് ഒന്നാം സ്ഥാനങ്ങളും ഏഴു രണ്ടാം സ്ഥാനങ്ങളും മൂന്ന് മൂന്നാം സ്ഥാനങ്ങളും ഇവർ നേടിയപ്പോൾ പ്രയാർ ആർ. വി. എസ്. എം ഹൈസ്കൂൾ അഞ്ച് ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി രണ്ടാം സ്ഥാനം സ്വന്തമാക്കി.