cr
കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധർണ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: വെട്ടിക്കുറച്ച ചാത്തന്നൂർ ഡിപ്പോയിൽ നിന്നുള്ള ബസ് ഷെഡ്യൂളുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. ബസ് ഷെഡ്യൂളുകൾ വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിപ്പോയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ. സർവീസുകൾ പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ജോൺ അബ്രഹാം അദ്ധ്യക്ഷനായിരുന്നു. എൻ. ജയചന്ദ്രൻ, ചാത്തന്നൂർ മുരളി, ശ്രീലാൽ, സുഭാഷ് പുളിക്കൽ, എൻ. ഉണ്ണികൃഷ്ണൻ, സിസിലി സ്റ്റീഫൻ, സജി സാമുവൽ, സജിമോൻ, രാജേഷ് ചാത്തന്നൂർ, ജനാർദ്ദനൻ പിള്ള, ശാരങദാസ്, മഹേശ്വരൻ, രാധാകൃഷ്ണൻ, ഇക്ബാൽ തുടങ്ങിയവർ സംസാരിച്ചു.