chapater
ചാപ്റ്റർ മെഗാ കൊമേഴ്‌സ് ക്വസ് സമ്മാനവിതരണോദ്ഘാടനം കൊല്ലം എ.സി.പി. എ.പ്രദീപ് കുമാർ നിർവ്വഹിക്കുന്നു

കൊല്ലം : ചാപ്റ്റർ കോളേജ് നടത്തിയ മെഗാ കൊമേഴ്‌സ് ക്വിസ് മൽസരത്തിൽ വിജയികളായ കുട്ടികൾക്കും സ്‌കൂളുകൾക്കും കാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം കൊല്ലം അസി. പൊലീസ് കമ്മിഷണർ എ. പ്രദീപ് കുമാർ ഉദ്‌ഘാടനം ചെയ്തു. ചാപ്റ്റർ ഡയറക്ടർ ടി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്. വിഷ്ണു, ടി. സതീഷ് കുമാർ എന്നിവർ സംസാരിച്ചു.

കൊല്ലം വിമലഹൃദയ ഹയർ സെക്കൻഡറി സ്‌കൂളിലെ അമല സെലിൻ ജോസ്, സിജി എന്നിവരും ചെറിയവെളിനെല്ലൂർ കെ.പി.എം.എച്ച്.എസ്.എസിലെ വൈഷ്ണവി, നിംസി എന്നിവരും നെടുങ്ങോലം ഗവ.എച്ച്.എസ്.എസിലെ ജെ.വി. വിന്നി, എ. ഹാരിസ് എന്നിവരും ചവറ ബോയ്സ് ഗവ.എച്ച്.എസ്.എസിലെ ആർ. അനാമിക, അലീന അഹദ് എന്നിവരും ഒന്നാം സ്ഥാനങ്ങൾ നേടി.

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലുപ്പുഴ ജില്ലകളെ നാല് സോണുകളായി തിരിച്ച് നടത്തിയ മത്സരത്തിൽ 123 സ്‌കൂളുകളിലെ കുട്ടികൾ പങ്കെടുത്തിരുന്നു.10,000 രൂപയും ട്രോഫിയും ഒരോ ഒന്നാം സ്ഥാനക്കാർക്കും നൽകി. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ എട്ട് സ്‌കൂളുകൾക്കും കാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്തു.