കൊട്ടാരക്കര: സെന്റ് ഗ്രിഗോറിയോസ് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി നെല്ലിക്കുന്നം ചാമക്കാലയിൽ പ്രൊഫ. ജി.എം. തരകൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് നെല്ലിക്കുന്നം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ (റിട്ട. അദ്ധ്യാപിക, എസ്.കെ.വി.വി.എച്ച്.എസ്.എസ്, തൃക്കണ്ണമംഗൽ).
മക്കൾ: സി.എം. സൂസമ്മ (അസോ. പ്രൊഫസർ, മാർത്തോമ്മ കോളജ്, ആയൂർ), സി.എം. എലിസബത്ത് (എസ്.ബി.ഐ, ആറന്മുള ), സി.എം. അന്നമ്മ (സെന്റ് ഗ്രിഗോറിയോസ് എച്ച്.എസ്.എസ്, കൊട്ടാരക്കര). മരുമക്കൾ: മാത്യൂസ് കെ. ലൂക്ക് (അഡ്വക്കേറ്റ് ആൻഡ് നോട്ടറി, കൊട്ടാരക്കര), ഡോ. ജോർജ് തോമസ് (സെന്റ് ജോൺസ് കോളജ്, അഞ്ചൽ ), ഡോ. ബിജു മാത്യു (ഫാത്തിമമാതാ കോളേജ്, കൊല്ലം).