crame
പ്രതി ശരത്

ഓയൂർ: പൂയപ്പള്ളി പുന്നക്കോട്ട് വീട് കയറി ഭാര്യയെയും ഭർത്താവിനെയും മർദ്ദിച്ച രണ്ടുപേരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കട്ടച്ചൽ ശരത് ഭവനിൽ ശരത് (19), പുന്നക്കോട് ചരുവിള പുത്തൻ വീട്ടിൽ സുധി (23) എന്നിവരാണ് പിടിയിലായത്. രണ്ടു ദിവസം മുമ്പ് ഇരുവരും ചേർന്ന് പുന്നക്കോട് വലിയകോണത്ത് കൈതയിൽ വീട്ടിലെ ഗൃഹനാഥൻ തമ്പിയെയും (56), ഭാര്യ കുഞ്ഞമ്മയെയും(49) മർദ്ദിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.