ഓച്ചിറ : ഓച്ചിറ ക്ഷേത്രഭരണസമിതി സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷങ്ങൾ സമാപിച്ചു. വൈകിട്ട് 4ന് നടന്ന സമാപന സമ്മേളനം കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി വൈസ് പ്രസിഡന്റ് ആർ.ഡി. പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എ. ശ്രീധരൻപിള്ള, സെക്രട്ടറി ഇൻ ചാർജ് കളരിക്കൽ ജയപ്രകാശ്, വിമൽ ഡാനി, രാധാകൃഷ്ണൻ എലമ്പടത്ത്, ജയമോഹനൻ കൃഷ്ണകുമാർ, ശ്രീജിത്ത്, റജികുമാർ, ഗോപാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. വാരാചരണത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണം ഓണാട്ടുകര വികസന സമിതി ചെയർമാൻ സുകുമാരപിള്ള നിർവഹിച്ചു.