manju

കുണ്ടറ: ഇന്ത്യൻ എയർഫോഴ്സ് റിട്ട. വിംഗ് കമാൻഡർ കുഴിമതിക്കാട് വിളയിൽ വീട്ടിൽ (കളീലുവിള) ഗിരീഷ് കുമാർ പിള്ളയുടെ (ക്യാപ്ടൻ, ഹെറിറ്റേജ് ഏവിയേഷൻ, ഡൽഹി) ഭാര്യയും മൃഗസംരക്ഷണവകുപ്പ് റിട്ട. ഉദ്യോഗസ്ഥനും കേരള എൻ.ജി.ഒ അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ തിരുവനന്തപുരം കരമന പ്രേം നഗർ 93 'ശ്രീവർദ്ധന"യിൽ ടി.ജി. ഗോപാലകൃഷ്ണപിള്ളയുടെയും (ചാത്തന്നൂർ) ബി.എസ്.എൻ.എൽ റിട്ട. ഉദ്യോഗസ്ഥ വസന്ത കുമാരിയുടെയും മകളുമായ ഡോ. മഞ്ജു ജി. പിള്ള (42) ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ: രേവതി പിള്ള (ഭവൻസ് ശ്രീരാമകൃഷ്ണ വിദ്യാലയം, സെക്കന്തരാബാദ്), രാഹുൽ പിള്ള (ആർമി പബ്ലിക് സ്കൂൾ, ബൊലാറാം).