പരവൂർ: ജയപ്രകാശ് നാരായൺ സെന്റർ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജയപ്രകാശ് നാരായണന്റെ 117-ാമത് ജന്മദിനാചരണം നടന്നു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം എസ്. ഫിറോസ്‌ലാൽ ഉദ്‌ഘാടനം ചെയ്തു. ജെ.പി സെന്റർ സംസ്ഥാന പ്രസിഡന്റ് വക്കം മനോജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എം.എ. ഷിബു, മീനമ്പലം സുധീർ, ഡോ. അശോക് ശങ്കർ എന്നിവർ സംസാരിച്ചു.