കരുനാഗപ്പള്ളി:ഐ.സി.ഡി.എസിന്റെ സഹകരണത്തോടെ വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന പോഷൻ മാസാചരണത്തിന്റെ ചവറ ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം എൻ. വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. നിയാസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കോയിവിള സൈമൺ, ബിന്ദു കൃഷ്ണകുമാർ, വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അരുൺരാജ്, ബിന്ദു സണ്ണി, സി.ഡി.പി.ഒ ശ്രീകല, കെ. സൂസഫ് കുഞ്ഞ്, എന്നിവർ പ്രസംഗിച്ചു.