navas
തടാകത്തിലെ പായലുകൾ നീക്കം ചെയ്യുന്നു

ശാസ്താംകോട്ട: ശാസ്താംകോട്ട തടാകത്തിൽ ആഫ്രിക്കൻ പായലിന്റെ ക്രമാതീതമായ വർദ്ധനവിനെ തുടർന്ന് നമ്മുടെ കായൽ വാട്സ് ആപ് കൂട്ടായ്മയും ശൂരനാട് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളും ചേർന്ന് പായൽ നീക്കം ചെയ്തു. തടാകത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന ഭാഗമായ ആദിക്കാട് പമ്പ് ഹൗസിന് സമീപം കിലോമീറ്ററുകൾ ആഫ്രിക്കൻ പായൽ വ്യാപിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമ ഫലമായിട്ടാണ് പായലുകൾ നീക്കം ചെയ്തത്. ഗ്രാമ പഞ്ചായത്തംഗം എസ്. ദിലീപ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ ഡോ. സന്ധ്യാകുമാരി, സ്റ്റുഡന്റ് പൊലീസ് സി.പി.ഒ ശ്രീകുമാർ, അസി. സി.പി.ഒ സ്വപ്ന, സുജ, കായൽകൂട്ടായ്മ പ്രവർത്തകർ സിനു, സന്തോഷ്, സുനി, ഷേണായി, ആദർശ്, മനു തുടങ്ങിയവർ നേതൃത്വം നൽകി.