jeevanam
ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന സമ്മേളനം കെ.ബി ഗണേശ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പത്തനാപുരം: കാൻസർ രോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഭക്ഷണ പദാർത്ഥങ്ങളിലെ മാലിന്യങ്ങൾക്കെതിരേ ശക്തമായ ബോധവൽക്കരണ പ്രവർത്തനം ജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കാനുള്ള തീരുമാനവുമായി ജീവനം കാൻസർ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനം സമാപിച്ചു. കാൻസർ പെൻഷൻ വർദ്ധിപ്പിക്കുക, വ്യാജ കാൻസർ ചികിൽസ തടയുക, കാൻസർ പ്രതിരോധം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക, ബ്രസ്റ്റ് കാൻസർ വർദ്ധിച്ചു വരുന്ന സാഹചര്യങ്ങളിൽ എല്ലാ ജില്ലകളിലും മൊബൈൽ കാൻസർ,യൂണിറ്റുകൾ ആരംഭിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. പത്തനാപുരം ക്രൗൺ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കെ.ബി ഗണേശ് കുമാർ ഉദ്ഘാടനം ചെയ്തു. സ്നേഹസംഗമം ചടങ്ങ് പത്തനാപുരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി സജീവ് ഉദ്ഘാടനം ചെയ്തു. ജീവനം പ്രസിഡന്റ് ജോജി മാത്യു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജീവനം ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ, വിളക്കുടി സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസ്ലിൻ, ഫാത്തിമ ഖാൻ, ഷേഖ് പരീത്. ജീവനം ഭാരവാഹികളായ എസ്.രാമചന്ദ്രൻ, ഡോ എസ്.പ്രശാന്ത്, പി.ജി. സന്തോഷ് കുമാർ. വിനു വിദ്യാധരൻ,ശ്യാമവർണ്ണൻ, പി.എസ് ശശികല നളിനാക്ഷൻ, മുഹമ്മദ് ഷഫീർ.ആർ.ഗോപാലൻ എന്നിവർ സംസാരിച്ചു.