കൊല്ലം: താലൂക്ക് ലൈബ്രറി കൗൺസിൽ ബാലോത്സവം കൊല്ലം മുണ്ടയ്ക്കൽ ആർടസ് ആൻഡ് സ്പോർട്സ് ക്ലബ് ലൈബ്രറിയിൽ ആരംഭിച്ചു. മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുളവന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ. അബൂബക്കർ കുഞ്ഞ്, കോർപ്പറേഷൻ കൗൺസിലർ ശാന്തിനി ശുഭദേവൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി. ഉഷാകുമാരി, മുണ്ടയ്ക്കൽ ആർട്സ് ആൻഡ് പോർട്സ് ക്ലബ് ലൈബ്രറി പ്രസിഡന്റ് ആർ. രാജ്മോഹൻ, സെക്രട്ടറി എം.എച്ച്. നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.
ബാലോത്സവത്തോടനുബന്ധിച്ച് മൂന്ന് വേദിയിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. താലൂക്കിലെ 22 പഞ്ചായത്ത് നേതൃസമിതികളിൽ നിന്ന് സീനിയർ, ജുനിയർ വിഭാഗങ്ങളിലായി ഒന്നും രണ്ടും സ്ഥാനം നേടിയ അഞ്ഞൂറിലധികം ബാലവേദി പ്രവർത്തകർ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.