മയ്യനാട്: എസ്.എസ് സമിതി അഭയകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ വാരാചരണത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി അവബോധന സെമിനാർ നടത്തി. സംസ്ഥാന യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്താ ജെറോം സെമിനാർ ഉദ്ഘാടനം ചെയ്തു.
എസ്.എസ് സമിതി മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്. ജ്യോതി, ഗാന്ധി പീസ് ഫൗണ്ടേഷൻ ഓർഗനൈസിംഗ് സെക്രട്ടറി ജി.ആർ. കൃഷ്ണകുമാർ, എം. ലസിൻ, അൻസർ അയത്തിൽ, സമിതി പി.ആർ.ഒ സാജു നല്ലേപ്പറമ്പിൽ, സമിതി സൈക്യാട്രിക് സോഷ്യൽ വർക്കർ ജെ. എയ്ബിൽ മത്തായി തുടങ്ങിയവർ സംസാരിച്ചു.
'മാനസിക ആരോഗ്യവും ആത്മഹത്യാ പ്രതിരോധവും' എന്ന വിഷയത്തിൽ സൈക്യാട്രിക് സൊസൈറ്റി സെക്രട്ടറി ഡോ. രമേശ്ചന്ദ്രനും 'സ്ട്രെസ് മാനേജ്മെന്റ് ' എന്ന വിഷയത്തിൽ കൊട്ടിയം എസ്.എസ്. സമിതി മെന്റൽ ഹെൽത്ത് സെന്റർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ആൽഫ്രഡ് വി. സാമുവേലും ക്ലാസുകൾ നയിച്ചു. വിവിധ കലാലയങ്ങളിൽ നിന്നായി 250ലധികം വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.