കൊല്ലം: അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്ന് ആചാരങ്ങൾക്കെതിരെ പൊരുതിയ ധീരയും അപൂർവ എഴുത്തുകാരിയുമായിരുന്നു ചന്ദ്രക്കല എസ്. കമ്മത്ത് എന്ന് കവി ചവറ കെ.എസ്. പിള്ള പറഞ്ഞു. എഴുത്തിൽ 40 വർഷം പൂർത്തിയാക്കിയ നോവലിസ്റ്റ് ചന്ദ്രക്കല എസ്. കമ്മത്തിനെ സങ്കീർത്തനം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോവലിസ്റ്റിന്റെ വസതിയായ പ്രശാന്തിയിൽ നടന്ന ചടങ്ങിൽ വേദി സെക്രട്ടറി ആശ്രാമം ഭാസി അദ്ധ്യക്ഷത വഹിച്ചു. എം.എം. അൻസാരി, ജി. രാജ്‌മോഹൻ, വി. സന്തോഷ് കുമാർ, ജി. ആൻഡ്രൂസ് ജോർജ്, പ്രദീപ് ആശ്രാമം എന്നിവർ സംസാരിച്ചു.